തിരുവനന്തപുരം: വാഹനഗതാഗത സോഫ്റ്റ്വേറുകളുടെ ആഗോള ദാതാവായ ആക്സിയ ടെക്നോളജീസ് ഇന്ത്യയിലെ മുൻനിര സർക്കാരിതര വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ)യുടെ 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കന്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു.
പന്ത്രണ്ടാമത് സിഐഐ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ അവാർഡുകളിൽ എംഎസ്എംഇ വിഭാഗത്തിൽ അക്സിയയുടെ ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോമാണ് പുരസ്കാരം നേടിയത്.
ഇന്റലിജന്റ് ഓട്ടോമേഷനിലൂടെയും ഏജന്റ് എഐ വഴിയും സോഫ്റ്റ്വേർ എൻജിനിയറിംഗ് വർക്ക്ഫ്ലോകളെ മികവുറ്റതാക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന അടുത്ത തലമുറ എഐ സിസ്റ്റമാണ് ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോം.